കരയിലെ ഏറ്റവും വലിയ സസ്തനികളായ ആനയെക്കുറിച്ച് അല്പം കാര്യം അറിയാം. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായി വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും മൂലം കരിവീരന്മാർ വംശനാശ ഭീഷണി നേരിടുകയാണ്
ലോകമെമ്പാടുമുള്ള ആനകളുടെ സംരക്ഷണവും കരുതലും പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഓഗസ്റ്റ് 12 ന് ലോക ആന ദിനം ആചരിക്കുന്നത്. മൃഗങ്ങളെ ചൂഷണം ചെയ്യാതെ പരിപാലിക്കുന്ന ഒരു സുസ്ഥിര അന്തരീക്ഷം സ്ഥാപിക്കുക എന്നതാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം
ഏഷ്യൻ, ആഫ്രിക്കൻ ആനകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അവബോധം വളർത്തുക, ബന്ദികളാക്കിയ ആനകളുടെയും കാട്ടാനകളുടെയും മികച്ച പരിചരണത്തിനും പരിപാലനത്തിനുമുള്ള അറിവും നല്ല പരിഹാരങ്ങളും പങ്കിടുക തുടങ്ങിയവയാണ് ലോക ഗജദിനത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ
"ചരിത്രാതീത സൗന്ദര്യം, ദൈവശാസ്ത്രപരമായ പ്രസക്തി, പാരിസ്ഥിതിക പ്രാധാന്യം എന്നിവ മൂർത്തീകരിക്കുക" എന്നതാണ് 2024 ലെ ഗജദിനത്തിന്റെ സന്ദേശം
കൂട്ടത്തോടെ വിഹരിക്കാൻ ഇഷ്ടപ്പെടുന്ന ജീവിയാണ് പൊതുവെ ആനകൾ. മുപ്പതുവരെ ആനകൾ ഒരു കൂട്ടത്തിലുണ്ടാകും. ശരാശരി എഴുപതുവർഷം വരെയാണ് ആനകളുടെ ജീവിത കാലം.
20 മണിക്കൂറോളം നേരം തീറ്റയെടുക്കാൻ കാട്ടാനകൾക്ക് സാധിക്കും. പൂർണവളർച്ചയെത്തിയ ഒരു ആന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150-200 ലിറ്റർ വരെ വെള്ളവും അകത്താക്കും. ദിവസം നാല് മണിക്കൂർ വരെ വിശ്രമത്തിനായി ചെലവഴിക്കും
സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം (21-22 മാസം വരെ). ആനക്കുട്ടിയുടെ ശരാശരി തൂക്കം 136 കിലോ വരെയാണ്.
ആനകൾക്ക് വേഗത്തിൽ ഓടാനും നീന്താനും കഴിവുണ്ട്. മണിക്കൂറിൽ 15 മൈൽ വരെ വേഗത്തിൽ ആനകൾക്ക് ഓടാൻ കഴിയും. മികച്ച ഘ്രാണശക്തിയാണുള്ളത്. മണം പിടിച്ച് അടുത്തുള്ളവയെ തിരിച്ചറിയാൻ കഴിവുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ