പാര്‍ക്കിങ് അടുത്ത പ്ലോട്ടിലും ആകാം, കെട്ടിടം നിർമിക്കാൻ 15 വർഷം വരെ സമയം; ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

നിർമാണ പെർമിറ്റിലും പാർക്കിങിലും കടുത്ത വ്യവസ്ഥകൾ ഇല്ല
building construction- relaxation
പ്രതീകാത്മകംഎക്സ്പ്രസ്
Published on
Updated on

തിരുവനന്തപുരം: കെട്ടിട നിർമാണ വ്യവസ്ഥകളില്‍ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. നിർമാണ പെർമിറ്റിന്റെ കാലാവധി 15 വർഷം വരെ നീട്ടി നൽകും. നിർമാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിങ് ഒരുക്കണമെന്നതിലാണ് മറ്റൊരു ഇളവ്. പാർക്കിങിലെ ഇളവ് വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾക്ക് ​ഗുണകരമാണ്.

അതേസമയം 25 ശതമാനം പാർക്കിങ് കെട്ടിടമുള്ള സ്ഥലത്തു തന്നെ വേണം. ഉടമസ്ഥന്റെ പേരിൽ 200 മീറ്ററിനകത്തു സ്ഥലമുണ്ടെങ്കിൽ അവിടെ 75 ശതമാനം വരെ അനുവദിക്കും. പാർക്കിങ് സ്ഥലത്ത് മറ്റു നിർമാണം ഉണ്ടാകില്ലെന്നും മറ്റാർക്കും കൈമാറില്ലെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയുമായി ഉടമ കരാറുണ്ടാക്കണം.

നിലവിൽ അഞ്ച് വർഷമാണ് കെട്ടിട നിർമാണ പെർമിറ്റ് കാലാവധി. അഞ്ച് വർഷത്തേക്കു കൂടി നീട്ടി നൽകാറുണ്ടെങ്കിലു പിന്നീടും നീട്ടാനുള്ള നടപടികൾ സങ്കീർണമാണ്. ഇതിനുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കി അഞ്ച് വർഷത്തേക്കു കൂടി അനുമതി നൽകുന്നതോടെയാണ് ആകെ 15 വർഷം കാലാവധി കിട്ടുകയെന്നു മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. 106 ചട്ടങ്ങളിലായി 351 ഭേ​ദ​​ഗതി നിർദ്ദേശങ്ങൾ പരി​ഗണിച്ചാണ് മാറ്റങ്ങളഅ‍ വരുത്തുന്നത്. നടപടികൾ തുടങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

* സ്കൂൾ, കോളജ് ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് ഫ്ളോർ എരിയ അനുസരിച്ചുള്ള കാർ പാർക്കിങ് എന്നതിൽ മാറ്റം വരുത്തും.

* നിലവിൽ പ്ലോട്ടിന്റെ അളവിൽ ഏതെങ്കിലും കാരണത്താൽ വ്യത്യാസം വന്നാൽ (വിൽപ്പന, ദാനം, റോ‍ഡിനു വിട്ടുനൽകൽ, ഭൂമി അധികമായി നേടൽ) പെർമിറ്റ് റദ്ദാക്കും. എന്നാൽ വിസ്തൃതിയിൽ കുറവോ, കൂടുതലോ വന്ന ശേഷവും മറ്റു വിധത്തിൽ ചട്ട ലംഘനമില്ലെങ്കിൽ പെർമിറ്റ് നിലനിൽക്കുന്ന വിധം വ്യവസ്ഥകൾ പരിഷ്കരിക്കും.

* റിയൽ എസ്റ്റേറ്റ് മേഖലയിൽ ഡെവലപ്മെന്റ് പെർമിറ്റെടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളാക്കി വിൽക്കുമ്പോൾ പൊതു സൗകര്യം ഇല്ലാതാകാറുണ്ട്. ഇതുമൂലം ചെറുപ്ലോട്ട് ഉടമകൾക്കു പെർമിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കും. ഡെവലപ്പെർക്കെതിരെ നിയമ നടപടിയുമെടുക്കും.

* പെർമിറ്റിനുള്ള അപേക്ഷ നിരസിച്ചാൽ തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന ട്രൈബ്യൂണലിലാണ് ഇപ്പോൾ അപ്പീൽ നൽകേണ്ടത്. പകരം ജില്ലാതല ഉദ്യോ​ഗസ്ഥരെ ചേർത്ത് ഒന്നാം അപ്പലെറ്റ് അതോറിറ്റിയുണ്ടാക്കും.

* വ്യാപാര, വാണിജ്യ, വ്യവസായ സേവന ലൈസൻസ് ഫീസിനുള്ള സ്ലാബുകളുടെ എണ്ണം കൂട്ടും. ലൈസൻസ് എടുക്കുന്നത് വൈകിയാൽ മൂന്നും നാലും ഇരട്ടി പിഴയീടാക്കില്ല. നിയമ ലംഘനമില്ലെങ്കിലാണ് പിഴയിൽ ഇളവ്. വീടിനോടു ചേർന്നുള്ള ചെറുകിട വ്യാവസായിക, ഉത്പാദന, വാണിജ്യ സ്ഥാപനങ്ങൾക്കു ലൈസൻസ് നൽകാനും (നിലവിൽ വ്യവസ്ഥയില്ല) ചട്ടങ്ങളിൽ മാറ്റം വരുത്തും.

building construction- relaxation
'വിദ്യാർഥികളെ കയറ്റും, മര്യാദയ്ക്ക് പെരുമാറും'- 100 വട്ടം ഇംപോസിഷൻ എഴുതി ഡ്രൈവറും കണ്ടക്ടറും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com