കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും പുനര്‍വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ആര്‍എസ് ശശി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 24 ന് വാദം കേള്‍ക്കും. ലോകായുക്തയിലെ പരാതിക്കാരന്‍ കൂടിയാണ് ശശികുമാര്‍.
ദുരിതാശ്വാസനിധിയിൽ നിന്ന് അനർഹർക്കു സാമ്പത്തിക സഹായം നൽകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സർക്കാരിലെ 18 മന്ത്രിമാർക്കും എതിരെയായിരുന്നു പരാതി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജനുവരിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയക്കുവാന്‍ കോടതി ഉത്തരവിട്ടിരുന്നു. മന്ത്രിമാരായിരുന്ന മാത്യു ടി തോമസ്, കെ രാജു, ടി പി രാമകൃഷ്ണന്‍ ഇപ്പോഴത്തെ മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നോട്ടീസ് കൈപ്പറ്റാത്തതുകൊണ്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ