തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ തെരുവുനായ ആക്രമണം. വനിതാ ദന്തഡോക്ടറെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അഷ്ടമിച്ചിറ സ്വദേശി പാര്‍വതി ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ക്ലിനിക്കില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിന് പിറകുവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ് പാര്‍വതി ശ്രീജിത്തിനെ തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് വരുന്നത് കണ്ട് ഭയന്ന ഡോക്ടര്‍ പിറകിലോട്ട് വീഴുകയായിരുന്നു. വീണുകിടന്ന ഡോക്ടറെ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. കാലുകളിലും കൈകളിലും കടിയേറ്റിട്ടുണ്ട്. ഡോക്ടറുടെ കൈയ്ക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. ഇത് കണ്ട് പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഓടി വന്നത് കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ