അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി നാളെ തിരച്ചില്‍ തുടങ്ങും. കാലാവസ്ഥ അനുകൂലമാണെന്നും, നദിയിലെ അടിയൊഴുക്ക് കുറഞ്ഞതായും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. പൊലീസ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ഫ്, ഈശ്വര്‍ മല്‍പെ എന്നിവര്‍ തിരച്ചിലില്‍ ഭാഗമാകുമെന്നും കാര്‍വാര്‍ എംഎല്‍എ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നദിയുടെ ഒഴുക്ക് രണ്ട് നോട്‌സ് ആയി കുറഞ്ഞിട്ടുണ്ട്. നേവിക്ക് അനുമതി കൊടുത്തില്ലെന്ന റിപ്പോര്‍ട്ടുകളോട് എംഎല്‍എ രൂക്ഷമായാണ് പ്രതികരിച്ചത്. ഷിരൂരിലെ രക്ഷാപ്രവര്‍ത്തനത്തിനോട് കേരളം സഹകരിക്കുന്നില്ലെന്ന് സതീഷ് കൃഷ്ണ സെയില്‍ ആരോപിച്ചു. മുന്‍കൂര്‍ തുക അടയ്ക്കാമെന്ന് പറഞ്ഞിട്ടും, കേരളം കൊണ്ടു വരാമെന്ന് പറഞ്ഞ ഡ്രഡ്ജര്‍ മെഷീന്‍ കൊണ്ടു വന്നില്ലെന്ന് സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
ഡ്രഡ്ജര്‍ മെഷിനുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരുമായി നിരവധി തവണ ബന്ധപ്പെട്ടു. എന്നാല്‍ ഒരു മറുപടിയും കിട്ടിയില്ല. കേരളത്തിലെ എംപിക്കും എംഎല്‍എയ്ക്കുമെല്ലാം മെസ്സേജ് അയച്ചിരുന്നതാണ്. പ്രതികരണമില്ല. നാളെ ഡ്രഡ്ജര്‍ മെഷീന്‍ കൊണ്ടു വന്നാല്‍ അപ്പോള്‍ തന്നെ പണം നല്‍കാമെന്നും സതീഷ് കൃഷ്ണ സെയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം നേവി സംഘം തിരച്ചിലിന് എത്തുമെന്നാണ് തങ്ങളെ അറിയിച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായിട്ടും ഇതുപോലുള്ള സമീപനം ഉണ്ടാകുന്നത് സങ്കടകരമാണെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ