ഇടുക്കി: കുണ്ടള ഡാമിലെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ 11 ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമിന്റെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കും. ഇതേതുടര്‍ന്ന് കുണ്ടളയാറിലെ നിലവിലെ ജലനിരപ്പ് 30 മുതല്‍ 70 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കലക്ടര്‍ മുന്നറിയിപ്പില്‍ പറഞ്ഞു. കുണ്ടളയാറിലെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
ശനിയാഴ്ച വരെ പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജില്ലയില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ടും വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ