കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ വിവാദമായ 'കാഫിര്‍' പോസ്റ്റില്‍ ഹൈക്കോടതിയില്‍ നിര്‍ണായക വിവരങ്ങള്‍ സമര്‍പ്പിച്ച് പൊലീസ്. പോസ്റ്റ് ആദ്യമെത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ വാട്സ് ആപ്പ് സന്ദേശമെന്ന പേരിലാണ് 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമായിരുന്നു ഇതില്‍.
'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ആദ്യം എത്തിയത് 'റെഡ് എന്‍കൗണ്ടേഴ്സ്' എന്ന വാട്സാപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസ് പറയുന്നത്. ഈ സ്‌ക്രീന്‍ഷോട്ടുകള്‍ 'അമ്പലമുക്ക് സഖാക്കള്‍' എന്ന ഫെയ്സ്ബുക്ക് പേജില്‍ പിന്നീട് പ്രത്യക്ഷപ്പെട്ടു. 'പോരാളി ഷാജി' എന്ന ഫെയ്സ്ബുക്ക് പേജിന് പിന്നില്‍ വഹാബ് എന്ന ആളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഹമ്മദ് കാസിമല്ല സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ