അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; ഈശ്വർ മൽപെയുടെ സംഘത്തിനൊപ്പം നാവികസേനയും

മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ എട്ട് മണിയോടെ തിരച്ചില്‍ ആരംഭിക്കും.
arjun
അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരുംഫയല്‍ ചിത്രം
Published on
Updated on

അങ്കോല: ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുനായുള്ള തിരച്ചിൽ ഇന്നും തുടരും. രാവിലെ എട്ട് മണിയോടെ മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘവും എൻഡിആർഎഫ് സേനയും സംയുക്തമായാണ് ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുക.

നാവികസേനയും തിരച്ചിലിൽ പങ്കെടുക്കും. നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്റർ തിരച്ചിലിന് എത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

arjun
വീണ്ടും മഴ കനക്കുന്നു; 2 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്

ഇന്നലെ ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ തെരച്ചിൽ എളുപ്പമാകുമെന്നാണ് ഈശ്വർ മൽപെയുടെ വിലയിരുത്തൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com