ജനനേന്ദ്രിയം മുറിച്ചത് ലൈംഗിക അതിക്രമം ചെറുക്കാന്‍; ഗംഗേശാനന്ദയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നല്‍കും.
swami Gangesanantha
ഗംഗേശാനന്ദഫയല്‍
Published on
Updated on

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ ആദ്യ കേസില്‍ കുറ്റപത്രം. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്‌ക്കെതിരെയാണ് കുറ്റപത്രം. ലൈംഗിക അതിക്രമം ചെറുക്കാനാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുള്ളത്. പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നല്‍കും.

swami Gangesanantha
വിദേശത്ത് ആരോഗ്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍; നോര്‍ക്ക രജിസ്ട്രേഷന് തുടക്കമായി

2017 മേയ് 19ന് തിരുവനന്തപുരം പേട്ടയിലായിരുന്നു സംഭവം. ഗംഗേശാനന്ദ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ വിദ്യാര്‍ഥിനി സ്വയരക്ഷക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് പരാതി. എന്നാല്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം കാട്ടിയത് കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ബന്ധത്തിലാണെന്നും പെണ്‍കുട്ടി പിന്നീട് കോടതിയില്‍ മൊഴി നല്‍കി. ഇതോടെയാണ് ഗൂഢാലോചന അന്വേഷിക്കാന്‍ കേസ് ക്രൈംബ്രാഞ്ചിന് നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമാന സംഭവങ്ങള്‍ പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടതായി മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനയിലും കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com