ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവായി 4.38, 55787 രൂപയും 1 കിലോ 819 ഗ്രാം സ്വര്‍ണവും 11 കിലോ വെള്ളിയും ലഭിച്ചു. ധനലക്ഷ്മി ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണുന്നതിന്റെ ചുമതല.
എസ്ബിഐയുടെ ഇ- ഭണ്ഡാര വരവായി 2.50 ലക്ഷം രൂപയും ലഭിച്ചു. നിരോധിച്ച രണ്ടായിരം രൂപയുടെ പതിനാറ് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 20 നോട്ടുകളും അഞ്ഞൂറിന്റെ 46 കറന്‍സിയും ലഭിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ