'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷ്; 'റെഡ് എന്‍കൗണ്ടര്‍' വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെന്ന് ലീ​ഗ് നേതാവ്

'റിബേഷിന്റെ കാര്യമടക്കം തെളിഞ്ഞിട്ടും പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുകയാണ്'
kafir post
റിബേഷ് ടിവി ദൃശ്യം
Published on
Updated on

കോഴിക്കോട്: 'കാഫിര്‍' വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് സിപിഎമ്മുകാരെന്ന് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. വടകരയില്‍ 'കാഫിര്‍' വ്യാജ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നത് സിപിഎം സൈബര്‍ പോരാളികളില്‍ നിന്നാണ്. ഇത് സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. ഇടതു ഹാന്‍ഡിലുകളാണ് ഇത് കൈകാര്യം ചെയ്തിരുന്നത്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍ അടക്കമുള്ളവരാണ് ആദ്യം ഇത് ഷെയര്‍ ചെയ്തത്. മുഹമ്മദ് കാസിം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിബേഷ് ആറങ്ങോട്ടെ എംഎല്‍പി സ്‌കൂള്‍ അധ്യാപകനാണ്. ഡിവൈഎഫ്‌ഐ നേതാവായ ഇദ്ദേഹമാണ് റെഡ്കൗണ്ടര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍. അധ്യാപകന്‍ എന്ന തലത്തിലുള്ള ഉത്തരവാദിത്തം കാണിക്കാതെ ഇയാള്‍, നാട്ടില്‍ വര്‍ഹീയ കലാപം സൃഷ്ടിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് റെഡ് എന്‍കൗണ്ടര്‍ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അയച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. വടകരയില്‍ നാലു വോട്ടിനു വേണ്ടി സിപിഎം കഴിഞ്ഞകാലങ്ങളിലൊക്കെ നടത്തിവരുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ ചെറിയ ഉദാഹരണം മാത്രമാണ് ഇപ്പോള്‍ തെളിഞ്ഞതെന്നും മുഹമ്മദ് കാസിം പറഞ്ഞു.

റിബേഷിന്റെ കാര്യമടക്കം തെളിഞ്ഞിട്ടും പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുകയാണ്. ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിട്ടും, ഡിജിപി, ഡിഐജി, എസ്പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും, കേസില്‍ പൊലീസ് പ്രതിയാക്കിയ മുഹമ്മദ് കാസിം പറഞ്ഞു. അമ്പാടിമുക്ക് കണ്ണൂര്‍ എന്ന എഫ്ബി പേജിലാണ് ഇതു കണ്ടത്. അതില്‍ നിന്നാണ് ഇതു കിട്ടുന്നതും, അതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതും. എന്നാല്‍ പ്രതികളെന്ന് കണ്ടെത്തിയവരെപ്പോലും പൊലീസ് സാക്ഷികളായാണ് ഉള്‍പ്പെടുത്തുന്നതെന്നും മുഹമ്മദ് കാസിം ആരോപിച്ചു.

അവരെ പ്രതിചേര്‍ക്കുന്നതില്‍ പൊലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം. ഹൈക്കോടതിയില്‍ കേസുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കാസിം വ്യക്തമാക്കി. നാലുതവണ ഈ കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടതോടെയാണ് പൊലീസ് പോരാളി ഷാജി അടക്കമുള്ളവര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. അതുകൊണ്ട് കോടതിയില്‍ മാത്രമാണ് വിശ്വാസമെന്നും മുഹമ്മദ് കാസിം കൂട്ടിച്ചേര്‍ത്തു.

പൊലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ മേല്‍വിലാസം പോലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. സിപിഎമ്മിന്റെ ഭാഗ്തതു നിന്നുള്ള ആളുകളാണ് 'കാഫിര്‍' വ്യാജ സ്‌ക്രീന്‍ ഷോട്ടിനു പിന്നിലെന്ന് പൊലീസിന് കൃത്യമായി അറിയാം. സിപിഎമ്മിന്റെ ഓഫീസില്‍ നിന്നും കൊടുക്കുന്ന തീട്ടൂരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കോടതിയില്‍ പോലും റിപ്പോര്‍ട്ട് നല്‍കിയതെന്നും മുഹമ്മദ് കാസിം പറഞ്ഞു. കാസിമിന്റെ വാട്‌സ്ആപ്പ് സന്ദേശം എന്ന പേരിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത്. ഇതിനെതിരെ കാസിം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

'കാഫിര്‍' സ്‌ക്രീന്‍ ഷോട്ടിന്റെ ഉദ്ദേശ്യം വോട്ടര്‍മാരെ ഭിന്നിപ്പിക്കലായിരുന്നെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. സ്‌ക്രീന്‍ഷോട്ട് ഉണ്ടാക്കിയവരും അത് ഉപയോഗിച്ച് പ്രചാരണം നടത്തിയവരും അടിമുടി സിപിഎമ്മുകാരാണ്. ഇവരെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്യണം. ഇതിനെതിരെ റെഡ് എന്‍കൗണ്ടര്‍ വേണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

kafir post
'ആരുടേയും നിര്‍ബന്ധത്തില്‍ അല്ല പരാതി പിന്‍വലിക്കുന്നത്; രാഹുലും ഭാര്യയും കോടതിയില്‍, ഒരുമിച്ചു താമസിക്കാന്‍ തടസ്സം നില്‍ക്കില്ലെന്ന് ഹൈക്കോടതി

പോരാളിമാരുടെയെല്ലാം പേരുവിവരങ്ങള്‍ പുറത്തുവന്നു തുടങ്ങുന്നത് നല്ല ലക്ഷണമായിട്ട് കാണുന്നു. മുഖമില്ലാത്തവരായിരുന്നതുകൊണ്ടാണല്ലോ മുമ്പ് തള്ളിപ്പറഞ്ഞിരുന്നത്. മുഖമില്ലായിരുന്ന പ്രതികള്‍ക്ക് ഇപ്പോള്‍ മുഖമുണ്ട്, എന്നിട്ടും കേസെടുക്കുന്നില്ല. ഇവരെല്ലാം അടിമുടി സിപിഎം പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. എന്നിട്ടും പൊലീസ് അന്വേഷണം സ്ലോമോഷനിലാണ് ഇഴഞ്ഞുനീങ്ങുന്നത്. മറ്റ് പാര്‍ട്ടിക്കാര്‍ ആയിരുന്നെങ്കില്‍ എന്തായിരുെേന്നന എന്നും ഷാഫി ചോദിച്ചു. ഇപ്പോള്‍ ചിലരൊക്കെ പ്രൊഫൈലുകളൊത്തെ ലോക്ക് ചെയ്തു വെച്ചിട്ടുണ്ട്. ആരുടെയെങ്കിലും ഒറ്റബുദ്ധിയില്‍ തോന്നിയ കാര്യമല്ല. ആ സംഭവം പുറത്തു വന്ന ടൈമിങ്, അതുപുറത്തുവന്ന സമയത്തെ പ്രതികരണങ്ങള്‍, ഒരു മുന്‍ എംഎല്‍എ അടക്കം ഉടനടി സ്വന്തം സോഷ്യല്‍മീഡിയ വാളിലൊക്കെ എടുത്ത് ഉപയോഗിക്കുകയായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com