ഓണച്ചന്തകളുമായി സർക്കാർ; 92 കേന്ദ്രങ്ങളിൽ, ഓഫർ മേളയും

13 ജില്ലാ ചന്തകളും 78 താലൂക്ക്‌ ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ്‌ ഉണ്ടാകുക
onachantha
ഓണച്ചന്തകളുമായി സർക്കാർപ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ. സംസ്ഥാനത്തെ 92 കേന്ദ്രങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78 താലൂക്ക്‌ ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ്‌ ഉണ്ടാകുക. സെപ്‌റ്റംബർ അഞ്ചുമുതലാകും ഓണച്ചന്തകൾ പ്രവർത്തിച്ചുതുടങ്ങുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാന വിപണന മേള. താലൂക്കുകളിൽ കൂടുതൽ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ഓണചന്തകളായി പ്രവർത്തിക്കും. ഉത്രാട ദിനംവരെ ഓണച്ചന്തകൾ പ്രവർത്തിക്കും.

onachantha
വിലക്കയറ്റം നിയന്ത്രിക്കും; വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി അനില്‍

ജില്ലാ, സംസ്ഥാനമേളയ്‌ക്ക്‌ പ്രത്യേക പന്തൽസൗകര്യം ഉണ്ടാകും. ഹോർട്ടികോർപ്‌, കുടുംബശ്രീ, മിൽമ ഉൽപ്പന്നങ്ങൾ എല്ലാ സപ്ലൈകോ ചന്തകളിലും വിൽപ്പനയ്‌ക്കുണ്ടാകും. സബ്‌സിഡിയിതര ഉൽപ്പന്നങ്ങളുടെ ഓഫർ മേളയുമുണ്ടാകും. ജൈവപച്ചക്കറി സമാഹരിക്കാനും ചന്തകളിൽ പ്രത്യേക സ്‌റ്റാളുകളിലൂടെ വിൽക്കാനും സൗകര്യങ്ങളൊരുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com