തൊടുപുഴ: ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മുട്ടം സ്റ്റേഷനിലെ സിപിഒ വെങ്ങല്ലൂർ സ്വദേശി സിനാജിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് തൊടുപുഴ സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ സിനാജ് മര്‍ദിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡ്യൂട്ടിക്കിടെ വനിത ഉദ്യോഗസ്ഥയെ മർദിച്ചതിനും സേനയ്ക്ക് അവമതിപ്പുണ്ടാക്കിയതിനുമാണ് നടപടി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊടുപുഴ സിഐയ്ക്ക് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. ഈ റിപ്പോർട്ട് കിട്ടിയതിന് ശേഷമാകും തുടർനടപടി.
എന്നാല്‍ മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് സൂചന. എന്നിരുന്നാലും രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ടിലാണ് അച്ചടക്കനടപടിയെടുത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ