കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. 150ലേറെ യാത്രക്കാര്‍ മുംബൈ വിമാനത്താവളത്തിലാണുള്ളത്. ഇന്നലെ രാത്രി 11.30നാണ് കോഴിക്കോട് നിന്നും വിമാനം പുറപ്പെട്ടത്. ഒന്നരയോടെ മുംബൈ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
സാങ്കേതിക തകരാര്‍ എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഉച്ചയ്ക്ക് ഒരുമണിക്ക് മറ്റൊരു വിമാനത്തില്‍ മസ്‌കറ്റിലേക്ക് യാത്രക്കാരെ അയക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്ക് മതിയായ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരു മണിക്കൂര്‍ നേരം കൊണ്ടുപരിഹരിക്കുമെന്നായിരുന്നു ഇന്നലെ രാത്രി വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചത്. എന്നാല്‍ മണിക്കുറുകള്‍ കഴിഞ്ഞിട്ടും പരിഹാരം കാണാത്തതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ഒരുക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ