കഞ്ചാവ് കേസിലെ പ്രതി ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചു

ഇതര സംസ്ഥാന തൊഴിലാളി ഉപേന്ദ്ര നായിക്ക് ആണ് മരിച്ചത്. 35 വയസ്സായിരുന്നു.
upendra naik
ഉപേന്ദ്ര നായിക്ക്ടെലിവിഷന്‍ ചിത്രം
Published on
Updated on

കോട്ടയം: കഞ്ചാവ് കേസില്‍ പൊലീസ് പിടികൂടിയ പ്രതി ജയിലില്‍ കുഴഞ്ഞുവീണുമരിച്ചു. കോട്ടയം നഗരമധ്യത്തിലെ ചെല്ലിയൊഴുക്കം റോഡില്‍ നിന്നാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഉപേന്ദ്രനായിക്കിനെ പൊലീസ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളി ഉപേന്ദ്ര നായിക്ക് ആണ് മരിച്ചത്. 35 വയസ്സായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരമധ്യത്തില്‍ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാര്‍ നായികിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്.ഇയാളെ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിനു പിന്നാലെ ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പ്രതിയുടെ മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

upendra naik
ഇന്നും നാളെയും എല്ലാ ജില്ലകളിലും ശക്തമായ മഴ; നാലിടത്ത് തീവ്ര മുന്നറിയിപ്പ്; ജാഗ്രത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com