ആലപ്പുഴ: കൗതുക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ (29) ആണ് മരിച്ചത്. വീട്ടില്‍ വച്ച് ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നിര്‍മ്മിക്കുകയായിരുന്നു വിപിന്‍. ഇതിനിടെയാണ് ഷോക്കേറ്റത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറുപ്പം മുതല്‍ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു വിപിന്‍. ഇതിനോടകം നിരവധി വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ