ഉടുമ്പന്‍ചോലയില്‍ പിഞ്ചുകുഞ്ഞ് വീടിന് സമീപം മരിച്ചനിലയില്‍, തൊട്ടടുത്ത് അമ്മൂമ്മ അവശനിലയില്‍; അന്വേഷണം

ഇടുക്കി ഉടുമ്പന്‍ചോലയില്‍ രണ്ടുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി
idukki infant death
പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് അറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർസ്ക്രീൻഷോട്ട്
Published on
Updated on

തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ രണ്ടുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. തൊട്ടരികിലായി അവശനിലയില്‍ കണ്ടെത്തിയ കുട്ടിയുടെ അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി മുതല്‍ കുഞ്ഞിനെയും അമ്മൂമ്മ ജാന്‍സിയെയും കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള പുഴയോരത്ത് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് അമ്മൂമ്മയെ അവശനിലയില്‍ കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇവരുടെ മൊഴി എടുത്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് ഉടുമ്പന്‍ചോല പൊലീസ് പറയുന്നു. മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതുപോലെ പ്രകടിപ്പിച്ച അമ്മൂമ്മയെ ഉടന്‍ തന്നെ അടിമാലിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മൂമ്മയുടെ മനോനില മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്.

കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. ജാന്‍സിയുടെ മകളായ ചിഞ്ചുവിന്റെ മകനാണ് മരിച്ച നവജാതശിശു. കൊലപാതക സാധ്യത അടക്കം വിവിധ വശങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

idukki infant death
ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍; സപ്ലൈകോയ്ക്ക് 120 കോടി രൂപ കൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com