തിരുവനന്തപുരം: പകര്‍പ്പ് അവകാശം ലംഘിച്ച് നൃത്താവിഷ്‌കാരം നടത്തിയെന്ന പരാതിയില്‍ പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയ്ക്ക് കോടതി നോട്ടീസ് അയച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.
മേതില്‍ ദേവികയുടെ ക്രോസ് ഓവര്‍ എന്ന നൃത്തരൂപം സില്‍വി മാക്‌സി എന്ന അധ്യാപിക രൂപകല്‍പ്പന ചെയ്ത മുദ്രനടനം എന്ന നൃത്താവിഷ്‌കാരത്തിന്റെ കോപ്പിയടിച്ച പകര്‍പ്പാണെന്നാണ് പരാതിയിലെ ആരോപണം. തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ് അധ്യാപികയാണ് സില്‍വി മാക്സി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പരാതിയില്‍ മേതില്‍ ദേവികയുടെ വിശദീകരണം തേടിയാണ് കോടതി നോട്ടീസ് നല്‍കിയത്. തനിക്ക് മാത്രം പകര്‍പ്പ് അവകാശം ഉണ്ടായിരുന്ന നൃത്താവിഷ്‌കാരം മേതില്‍ ദേവിക കോപ്പി അടിച്ച് ക്രോസ് ഓവര്‍ എന്ന നൃത്തരൂപം ഉണ്ടാക്കിയെന്നാണ് സില്‍വി മാക്സി മേനയുടെ ഹര്‍ജിയിലെ ആരോപണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ