വൈദ്യുതി ലഭ്യതയില്‍ കുറവ്; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ 15 മിനിറ്റ് വീതമാകും നിയന്ത്രണം ഉണ്ടാവുക
POWER CONTROL
വൈദ്യുതി നിയന്ത്രണത്തിന് സാധ്യതഫയല്‍
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി ഏഴു മുതല്‍ 11 മണിവരെയാണ് നിയന്തണം ഉണ്ടാവുക എന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ധനവും പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് നിയന്ത്രണത്തിന് കാരണം.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ 15 മിനിറ്റ് വീതമാകും നിയന്ത്രണം ഉണ്ടാവുക. വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

POWER CONTROL
ഉള്ളടക്കം അറിയണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുത്; കോപ്പിലഭിച്ചിട്ടില്ലെന്നും നടി രഞ്ജിനി ഹൈക്കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com