സാലറി ചാലഞ്ച്; അഞ്ച് ദിവസത്തെ ശമ്പളം നല്‍കണം; സമ്മതപത്രം വേണം; അടുത്ത മാസം മുതല്‍ ഈടാക്കും; മാര്‍ഗനിര്‍ദേശങ്ങള്‍

ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും സിഎംഡിആര്‍എഫിലേക്ക് തുക അടയ്ക്കാവുന്നതാണ്. 5 ദിവസത്തെ വേതനം മൂന്ന് ഗഡുക്കളായി നല്‍കാവുന്നതാണ്.
wayanad landslide
വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലഫയല്‍i
Published on
Updated on

തിരുവനന്തപുരം: സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കര്‍ന്നടിഞ്ഞ വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി ആയിരം കോടിരൂപയലിധമാണ് സര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നത്. ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നിര്‍ബന്ധമല്ലെങ്കിലും ഒരാളും ഇതില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനമാണ് സംഭാവനയായി നല്‍കേണ്ടത്. തുക ഈടാക്കുന്നതിനായി ഒരു സമ്മതപത്രം ജീവനക്കാരില്‍ നിന്നും ബന്ധപ്പെട്ട ഡിഡിഒമാര്‍ വാങ്ങണം. ലഭിക്കുന്ന തുക പ്രത്യേകമായി തുറക്കുന്ന ട്രഷറി അക്കൗണ്ടിലേക്ക് വരവ് വയ്ക്കണം.

ശമ്പളത്തുക കണക്കാക്കുന്നത് ഈ വര്‍ഷം ഓഗസ്റ്റ് മാസത്തെ മൊത്തശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. 5 ദിവസത്തെ വേതനം മൂന്ന് ഗഡുക്കളായി നല്‍കാവുന്നതാണ്. അഞ്ച് ദിവസത്തില്‍ കൂടുതല്‍ വേതന സംഭാവന ചെയ്യാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ഒരുമാസം ചുരുങ്ങിയത് രണ്ട് ദിവസം എന്ന ക്രമത്തില്‍ 10 ഗഡുക്കള്‍ വരെ അനുവദിക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശമ്പളത്തില്‍ നിന്നും സിഎംഡിആര്‍എഫിലേക്ക് സംഭാവനയായി നല്‍കുന്ന തുക 2024 സെപ്റ്റംബറില്‍ വിതരണം ചെയ്യുന്ന ഓഗസ്റ്റ് മാസത്തെ ശമ്പളം മുതല്‍ കുറവ് ചെയ്യുന്നതാണ്. ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും സിഎംഡിആര്‍എഫിലേക്ക് തുക അടയ്ക്കാവുന്നതാണ്. അതിനായി പ്രത്യേക അപേക്ഷ നല്‍കണം.

ശമ്പളത്തില്‍ നിന്നും ഗഡുക്കള്‍ പിടിക്കുന്നത് അവസാനിക്കുന്നതുവരെ ജിപിഎഫ്, ടിഎ തിരിച്ചടവ്, ജീവനക്കാരന്‍ ആവശ്യപ്പെടുന്ന പക്ഷം മരവിപ്പിക്കാവുന്നതാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

wayanad landslide
ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ വീണ്ടും അനിശ്ചിതത്വം, കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സര്‍ക്കാരിനോട്; അന്തിമ തീരുമാനം നാളെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com