റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ ഒഴുകിപ്പോയി; വൈദികനെ രക്ഷപ്പെടുത്തി

കനത്ത മഴയെത്തുടർന്ന് മുള്ളരിങ്ങാട് - തലക്കോട് റോഡിൽ വെള്ളം കയറിയിരുന്നു.
idukki
കാർ ഒഴുകിപ്പോയിടെലിവിഷൻ ദൃശ്യം
Published on
Updated on

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ മഴയിൽ വൈദികന്റെ കാർ‌ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് മുള്ളരിങ്ങാട് - തലക്കോട് റോഡിൽ വെള്ളം കയറിയിരുന്നു.

റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ പുഴയിലേക്ക് മറിയുകയായിരുന്നു. കഴി‍ഞ്ഞ ദിവസം നിർത്താതെ പെയ്ത മഴയിൽ മുള്ളരിങ്ങാട് പുഴയിൽ വെള്ളം ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തിരുന്നു. വലിയകണ്ടം ഭാഗത്തു വച്ചാണ് കാർ ഒഴുക്കിൽപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

idukki
തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളിയെ കാണാതായി, തിരച്ചിൽ

കഴി‍ഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ മേഖലയിൽ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. വലിയകണ്ടം, തറുതല എന്നിവടങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com