കൊല്ലം: കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍. പടപ്പക്കര സ്വദേശി പുഷ്പലതയെ (45)ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുഷ്പതലയുടെ അച്ഛന്‍ ആന്റണിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ നിലയില്‍ കണ്ടെത്തി. ആന്റണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പുഷ്പലതയുടെ മകന്‍ അഖിലിന് വേണ്ടി കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം. സമീപത്ത് താമസിക്കുന്ന ബന്ധുവാണ് പുഷ്പലതയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ മരിച്ചുകിടന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്ത് ഒരു തലയിണയുമുണ്ടായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിലാണ് പൊലീസ്. പുഷ്പലതയുടെ അച്ഛന്‍ തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയിലായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇരുവരെയും പുഷ്പലതയുടെ മകന്‍ ഉപദ്രവിക്കാറുണ്ടെന്ന് വെള്ളിയാഴ്ച പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി മകന്‍ അഖില്‍ കുമാറിന് താക്കീത് നല്‍കി മടങ്ങി. തുടര്‍ന്ന് ഇന്ന് രാവിലെയാണ് പുഷ്പലതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ