കൊച്ചിയിലെ ഹോട്ടലുകളില്‍ റെയ്ഡ്; കാറില്‍ നിന്ന് തോക്കും പെപ്പര്‍ സ്‌പ്രേയും കത്തിയും കണ്ടെത്തി, ആറ് പേര്‍ കസ്റ്റഡിയില്‍

സിനിമാ കമ്പനിയുടെ ലോഞ്ചിങ് പാര്‍ട്ടിയാണ് നടന്നതെന്നാണ് സംഘാടകര്‍ നല്‍കിയ മൊഴി
Raid on hotels in Kochi six people were taken into custody
കൊച്ചിയിലെ ഹോട്ടലുകളില്‍ റെയ്ഡ്പ്രതീകാത്മക ചിത്രം
Published on
Updated on

കൊച്ചി: കൊച്ചി നഗരത്തിലെ രണ്ട് ഹോട്ടലുകളിലെ പൊലീസ് പരിശോധനയില്‍ 6 പേര്‍ കസ്റ്റഡിയില്‍. ഗുണ്ടകള്‍ ഒത്തുകൂടുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മരട് സ്റ്റാച്യൂ ജങ്ഷനിലെ രണ്ട് ഹോട്ടലുകളില്‍ റെയ്ഡ് നടന്നത്.

സിനിമാ കമ്പനിയുടെ ലോഞ്ചിങ് പാര്‍ട്ടിയാണ് നടന്നതെന്നാണ് സംഘാടകര്‍ നല്‍കിയ മൊഴി. തിരുവനന്തപുരം കളിയിക്കാവിള ഭാഗത്ത് നിന്നുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ഇവരില്‍ സംശയാസ്പദമായ പശ്ചാത്തലമുള്ള ആറു പേരെ മരട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Raid on hotels in Kochi six people were taken into custody
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരട്ടെ, പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സുരേഷ് ഗോപി

കസ്റ്റഡിയിലെടുത്തവരില്‍ മൂന്ന് പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മുഖ്യ സംഘാടകനായ കളയിക്കാവിള സ്വദേശി ആഷ്ലി പൊലീസ് എത്തിയതറിഞ്ഞ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. .

ഇതിനിടെ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് ഒരു തോക്കും പെപ്പര്‍ സ്‌പ്രേയും കത്തിയും പൊലീസ് കണ്ടെടുത്തു. സിനിമാ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട കൂട്ടായ്മയാണ് നടന്നതെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com