ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ്: തീരുമാനം പിന്‍വലിക്കണമെന്ന് സിഐടിയു സംസ്ഥാന നേതൃത്വം

സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്റെ മാടായി ഏരിയാ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന ഗതാഗത അതോററ്റി തീരുമാനമെടുത്തത്
auto ricksha
പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് എവിടെയും ഓടാനുള്ള സ്റ്റേറ്റ് പെര്‍മിറ്റ് വേണ്ടെന്ന് സിഐടിയു സംസ്ഥാന ഘടകം. ജില്ലാ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ പോകാന്‍ മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. 30 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെട്ടതെന്നും സിഐടിയു പറഞ്ഞു.

സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്റെ മാടായി ഏരിയാ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന ഗതാഗത അതോററ്റി തീരുമാനമെടുത്തത്. പിന്നാലെ ഉത്തരവും പുറത്തിറക്കിയിരുന്നു. എന്നാല്‍ തീരുമാനം പിന്‍വലിക്കണമെന്ന നിലപാടിലാണ് സിഐടിയു സംസ്ഥാന നേതൃത്വം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

auto ricksha
ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്; ഇനി കേരളം മുഴുവൻ ഓടാം

സ്റ്റേറ്റ് പെര്‍മിറ്റാക്കിയാല്‍ അപകട സാധ്യത കൂടും. മറ്റു തൊഴിലാളികളുമായി സംഘര്‍ഷത്തിനും സാധ്യതയുണ്ട്. ഉത്തരവ് പിന്‍വലിക്കണമെന്നും കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടന ഗതാഗത കമ്മീഷണര്‍ക്ക് നിവേദനം നല്‍കി.

സംസ്ഥാന കമ്മിറ്റി പെര്‍മിറ്റ് നല്‍കാന്‍ അപേക്ഷ നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പ്രാദേശികമായി ആരെങ്കിലും അപേക്ഷ കൊടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജനറല്‍ സെക്രട്ടറി കെ എസ് സുനില്‍ കുമാര്‍ പ്രതികരിച്ചു.

അപകട നിരക്ക് കൂട്ടുമെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് തള്ളിയാണ് അതോററ്റി തീരുമാനമെടുത്തതെന്നും സിഐടിയു സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com