കൊച്ചി: പെരുമ്പാവൂരിൽ തിങ്കളാഴ്ച വ്യാപാരികളുടെ ഹർത്താൽ. എഎം റോഡിലെ പെറ്റൽസ് കളക്ഷൻസിലെ മാനേജർ സജിത് കുമാറിന്റെ ആത്മഹത്യയ്ക്ക് കാരണം അനാവശ്യവും അശാസ്ത്രീയവുമായ രീതിയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയും മാനസിക പീഡനവും ആണെന്ന് ആരോപിച്ചാണ് വ്യാപാരി വ്യവസായി ഐക്യവേദി നാളെ കടകൾ അടച്ച് ഹർത്താൽ നടത്താൻ ആഹ്വാനം ചെയ്തത്.
നാളെ രാവിലെ 10 ന് ജിഎസ്‍ടി ഓഫിസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അറിയിച്ചു. ഈ മാസം 14 നാണ് സജിത്തിന്റെ സ്ഥാപനത്തിൽ പരിശോധന നടന്നത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും പിന്നീട് ആലുവ പാലസിൽ രാത്രി 12 വരെയും ഇയാളെ ചോദ്യം ചെയ്തു. ഏഴ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഇതിൽ രണ്ട് ഉദ്യോഗസ്ഥർ സിസിടിവി ഓഫാക്കാൻ പറഞ്ഞ ശേഷം സജിത്തിനോട് മോശമായി പെരുമാറുകയും ചെയ്തെന്ന് ഭാരവാഹികൾ പറഞ്ഞു. പിറ്റേന്നാണ് സ്ഥാപനത്തിന്റെ മൂന്നാം നിലയിൽ സജിത് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാപാരികൾക്കെതിരായ ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് ഭാരവാഹികൾ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ