ഭാര്യയുമായി വഴക്കിട്ടെന്ന് പരാതി; കയ്യിൽ കിട്ടിയത് വഴിയാത്രക്കാരനായ അവിവാഹിതനെ, ആള് മാറി മർദനം: കേസ്

ഗാന്ധിനഗർ പൊലീസ്‌ സ്റ്റേഷനിലെ എഎസ്ഐക്കെതിരെ പരാതി
KERALA POLICE
പ്രതീകാത്മക ചിത്രം
Published on
Updated on

കോട്ടയം: കുടുംബ പ്രശ്നം അന്വേഷിക്കാൻ എത്തിയ പൊലീസ് ആളുമാറി വഴിയാത്രക്കാരനെ മർദിച്ചതായി പരാതി. അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) ആണ് കോട്ടയം ഗാന്ധിനഗർ പൊലീസ്‌ സ്റ്റേഷനിലെ എഎസ്ഐക്കെതിരെ പരാതിയുമായി എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം. രോ​ഗിയായ അമ്മയ്ക്ക് മരുന്നു വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു മാത്യു. ഈ സമയം പൊലീസ് ജീപ്പ് അടുത്തുനിർത്തിയശേഷം പുറത്തിറങ്ങിയ എഎസ്ഐ ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് മാത്യു ഉന്നത പൊലീസ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.‌‌

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താൻ വിവാഹിതനല്ലെന്നും ഡിവൈഎസ്‌പിയുടെ വീട്ടിലെ ജോലിക്കാരനാണെന്നും പറഞ്ഞപ്പോൾ പൊലീസുകാർ കേൾക്കാൻകൂട്ടാക്കാതെ പരിഹസിച്ചെന്നും പരാതിയിലുണ്ട്. പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. ഈ ഭാഗത്തുള്ള ഒരു വീട്ടിൽ കുടുംബകലഹം നടന്നതുസംബന്ധിച്ച് ഒരാൾ പൊലീസിനോട് ഫോണിൽ പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പോലീസ് ആളുമാറിയാണ് മാത്യുവിനെ അടിച്ചതെന്ന് സംശയിക്കുന്നു. അതേസമയം, പരാതി നൽകിയ വ്യക്തിയുടെ സമീപം മാത്യുവിനെ കണ്ടപ്പോൾ ശാസിച്ച് പറഞ്ഞുവിട്ടതേയുള്ളൂവെന്നും അടിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com