തൃക്കാക്കരയില്‍ നിന്ന് കാണാതായ 19കാരി വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ചനിലയില്‍; അന്വേഷണം

ഇന്നലെ വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടി കുളത്തില്‍ വീണുമരിച്ചനിലയില്‍
girl found dead
19കാരി വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ചനിലയില്‍പ്രതീകാത്മക ചിത്രം
Published on
Updated on

കൊച്ചി: ഇന്നലെ വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടി കുളത്തില്‍ വീണുമരിച്ചനിലയില്‍.തൃക്കാക്കര തേവയ്ക്കലില്‍ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കങ്ങരപ്പടിയിലെ ഒരു കോളജിലെ ബിബിഎ വിദ്യാര്‍ഥി 19കാരിയായ അമൃതയാണ് മരിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മരണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ആത്മഹത്യയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.

girl found dead
വയനാട് ദുരന്തബാധിതരുടെ ബാധ്യതകള്‍ എഴുതിത്തള്ളുമോ?; ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com