അമ്മയ്‌ക്കെതിരെ മോശം പരാമര്‍ശം; അശ്ലീല കമന്റിട്ട ആള്‍ക്കെതിരെ പരാതി നല്‍കി ഗോപി സുന്ദര്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ് ഇട്ട ആള്‍ക്കെതിരെ പരാതി നല്‍കി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍
GOPI SUNDAR
ഗോപി സുന്ദര്‍ഫെയ്സ്ബുക്ക്
Published on
Updated on

കൊച്ചി: ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ് ഇട്ട ആള്‍ക്കെതിരെ പരാതി നല്‍കി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. സുധി എസ് നായര്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് ഗോപി സുന്ദര്‍ പരാതി നല്‍കിയത്.

ചിങ്ങം ഒന്നിന് പരമ്പരാഗത വേഷത്തില്‍ സെല്‍ഫിയെടുത്ത് ഫെയ്‌സ്ബുക്ക് പേജില്‍ താന്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്കെതിരെയാണ് ഗോപി സുന്ദര്‍ പരാതി നല്‍കിയത്. തന്റെ അമ്മയെ പരാമര്‍ശിച്ച് സുധി എസ് നായര്‍ അശ്ലീല കമന്റ് ഇട്ടു എന്നാണ് സൈബര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പൊലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിങ്ങം ഒന്നിന് ഇട്ട പോസ്റ്റിലാണ് മോശമായ കമന്റുകള്‍ വന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും കഴിഞ്ഞദിവസം ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

GOPI SUNDAR
കലാസംവിധായകൻ ഹരി വർക്കല അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com