'റിപ്പോർട്ട് ഞെട്ടിക്കുന്നത്, ഇത്ര കാലം പുറത്തു വിടാതെ സർക്കാർ അടയിരുന്നത് ആരെ രക്ഷിക്കാൻ?'

ചോദ്യങ്ങളും വിമർശനവുമായി പ്രതിപക്ഷ നേതാവ്
Hema Commission Report
വിഡി സതീശന്‍ഫെയ്സ്ബുക്ക്
Published on
Updated on

തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇങ്ങനെയൊരു റിപ്പോർട്ട് നാലര വർഷം പുറത്തു വിടാതെ സർക്കാർ അതിനു മേൽ അടയിരുന്നത് ആരെ രക്ഷിക്കാനാണെന്നു സതീശൻ ചോദിച്ചു.

സ്ത്രീപക്ഷ വർത്തമാനം മാത്രം പറയുന്ന ആളുകൾ അധികാരത്തിലിക്കുമ്പോൾ ഇത്രമാത്രം വലിയ സ്ത്രീ വിരുദ്ധത നടന്നിട്ടു അതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. റിപ്പോർട്ട് പുറത്തു വിടാതിരിക്കുന്നത് ആരെ രക്ഷിക്കാനാണ്. ആർക്കു വേണ്ടിയാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകണം. സിനിമാ മേഖലയിലെ ലൈം​ഗിക ചൂഷണത്തിനും ക്രിമിനൽവത്കരണത്തിനും ലഹരി ഉപയോ​ഗങ്ങൾക്കുമെതിരെ അന്വേഷണം നടക്കണം. ലൈം​ഗിക ചൂഷണം സംബന്ധിച്ച പരാതികൾ മുതിർന്ന ഐപിഎസ് ഉദ്യോ​ഗസ്ഥരുടെ സംഘത്തെ വച്ച് അന്വേഷിക്കണം.

ലൈം​ഗിക ചൂഷണം നടത്തിയത് എത്ര വലിയ ഉന്നതനായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടു വരേണ്ടത് സർക്കാരിന്റെ ചുമതലയാണ്. പോക്സോ കേസടക്കം എടുക്കാനുള്ള ക്രിമിനൽ കുറ്റങ്ങൾ റിപ്പോർട്ടിലുണ്ട്. കുറ്റക്കാർക്കെതിരെ അടിയന്തരമായി നടപടി എടുക്കണം. ഏതു തൊഴിൽ മേഖലയിലും ഇത്തരത്തിൽ ചൂഷണം പാടില്ലെന്നും സതീശൻ വ്യക്തമാക്കി.

Hema Commission Report
തൊഴിലിന് പകരം ശരീരം, നടിമാരുടെ വാതിലില്‍ മുട്ടുന്നു, സഹകരിക്കുന്നവര്‍ക്ക് കോഡ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com