തൃശൂരിൽ അരമണി കിലുക്കി 'പുലി' ഇറങ്ങും; അനുമതി നൽകി സർക്കാർ

തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.
pulikkali
പുലിക്കളിഫയല്‍ ചിത്രം
Published on
Updated on

തൃശൂർ: ഓണാഘോഷത്തിന്റെ ഭാ​ഗമായുള്ള പുലിക്കളിയ്ക്ക് അനുമതി നൽകി സർക്കാർ. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം പുലിക്കളി വേണ്ടെന്നു വച്ച തൃശൂർ കോർപ്പറേഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ പുലിക്കളി സംഘങ്ങൾ ഉയർത്തിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓണാഘോഷ പരിപാടികൾ ഒഴിവാക്കാൻ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

pulikkali
വാഹനാപകടം; അബുദാബിയിൽ മലയാളി വിദ്യാർഥി മരിച്ചു

പുലിക്കളി വേണ്ടെന്നു വച്ചാല്‍ ഓരോ സംഘങ്ങള്‍ക്കും മൂന്നു ലക്ഷം രൂപയിലധികം നഷ്ടമാകുമെന്നും വിപണിയില്‍ ഉള്‍പ്പെടെ തിരിച്ചടി ഉണ്ടാകുമെന്നും സർക്കാരിനയച്ച കത്തിൽ മേയർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് മുന്‍ വര്‍ഷത്തെ അതേ തുക അനുവദിച്ചുകൊണ്ട് പുലിക്കളി നടത്താൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവ് തൃശൂര്‍ കോര്‍പ്പറേഷന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com