കേരളം
വാഹനാപകടം; അബുദാബിയിൽ മലയാളി വിദ്യാർഥി മരിച്ചു
അബുദാബി ബനിയാസ് പാലത്തിനു സമീപത്താണ് അപകടത്തില്‍പ്പെട്ടത്
അബുദാബി: യുഎഇയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തിൽ പ്രണവ് (24) ആണ് മരിച്ചത്. അബുദാബിയിലാണ് അപകടം.
പ്രണവ് സഞ്ചരിച്ച വാഹനം അബുദാബി ബനിയാസ് പാലത്തിനു സമീപത്താണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അബുദാബിയിൽ വിദ്യാർഥിയായ പ്രണവ്, ഷൈജു- വത്സല ദമ്പതികളുടെ മകനാണ്. സഹോദരി: ശീതൾ. സംസ്കാരം നാട്ടിൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ