വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കൊപ്പം ഉല്ലാസയാത്ര; എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Excursions with defendants; Suspension of ASI
പ്രതീകാത്മക ചിത്രം
Published on
Updated on

ആലപ്പുഴ: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കൊപ്പം ഉല്ലാസയാത്രയും ആഘോഷവും നടത്തിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ എആര്‍ ക്യാംപ് എഎസ്‌ഐ ശ്രീനിവാസനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

11 വര്‍ഷംമുമ്പ് ആലപ്പുഴ നഗരത്തെ നടുക്കിയ കൊലപാതക ശ്രമത്തില്‍ ജാമ്യംനേടിയ മൂന്നാംപ്രതി ഉണ്ണിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എഎസ്‌ഐ ശ്രീനിവാസന്‍ ഉല്ലാസയാത്ര നടത്തിയെന്നാണ് പരാതി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Excursions with defendants; Suspension of ASI
'യുട്യൂബില്‍ നോക്കി നോട്ടടി'; രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

ആഘോഷങ്ങളുടെയും യാത്രയുടെയും വിവരങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനുപിന്നാലെ പ്രതികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കാളിയായ എഎസ്‌ഐയുടെ ചിത്രവും വിഡിയോയും വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com