കണ്ണൂര്‍: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സ്ത്രീപീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ആ റിപ്പോര്‍ട്ട് ഇത്രയും വര്‍ഷം പൂഴ്ത്തിവെച്ചതിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കുയെന്ന ബാലിശമായ വാദം അപഹാസ്യമാണെന്നും സുധാകരന്‍ പറഞ്ഞു.
റിപ്പോര്‍ട്ടിലെ വസ്തുനിഷ്ടകാര്യങ്ങള്‍ പൊതുജനസമൂഹത്തെ അറിയിക്കന്നതില്‍ സര്‍ക്കാരിന് എന്തുനഷ്ടമെന്നും സുധാകര്‍ ചോദിച്ചു. എന്തിന് ഇത്രയും കാലം നീട്ടിവച്ചു എന്നുപറയുമ്പോള്‍ അതില്‍ പലരെയും സഹായിക്കാനും രക്ഷിക്കാനും ബാധ്യതയുള്ളതുകൊണ്ടാണ്. ഇത്തരം വൃത്തികെട്ട സംഭവങ്ങള്‍ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. കോളജുകളില്‍ സ്‌കുളുകളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലായിടത്തും നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേള്‍ക്കുന്നു എന്നത് ലജ്ജിപ്പിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും തുല്യതയും ഉറപ്പാക്കണം. വേട്ടാക്കാരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടിയയുടനെ സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും സുധാകരന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ