തിരുവനന്തപുരം: സ്ത്രീയേയും പുരുഷനേയും വേർതിരിച്ചു കാണുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീകളെ മാന്യമായും ബഹുമാനത്തോടെയും കാണണമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
'റിപ്പോർട്ടിനു മേൽ സർക്കാരിനു ഒരു കടമയുണ്ട്. എന്നാൽ, നമ്മുടെ മനഃസാക്ഷി എവിടെ പോയി. എന്താണ് നമ്മുടെ സ്വന്തം കടമ. സമൂഹത്തിന്റെ കടമ. സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് ഏതു വിധത്തിലാണ് നാം പെരുമാറുക. പിന്നെ, എന്താണ് കുടുംബത്തിനു പുറത്തുള്ള സ്ത്രീകളോടു വ്യത്യസ്തമായി പെരുമാറുന്നത്.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ സാമൂഹിക ഉപരോധങ്ങൾ ആവശ്യമാണ്'- ഗവർണർ പ്രതികരിച്ചു.
'സ്ത്രീയേയും പുരുഷനേയും വേർതിരിച്ച് കാണുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. സ്ത്രീകളോട് മാന്യമായി പെരുമാറണം. നിയമം സഹായകരമാണെങ്കിലും അതിനെ പൂർണ പരിഹാരമായി കാണാനാകില്ല. സർക്കാർ പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ, സർക്കാരിന് ഒറ്റയ്ക്ക് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാകില്ല'- അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ