കണ്ണൂര്‍: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയെ വലിച്ചെറിയണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതി.കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പികെ ശ്രീമതി. ഹേമ കമ്മീഷന്‍ റിപോര്‍ട്ടിനെ തടസപ്പെടുത്താന്‍ പോയവര്‍ പോലും സ്വാഗതം ചെയ്യുകയാണ്. റിപോര്‍ട്ട് സിനിമ മേഖലയുടെ ശുദ്ധീകരണത്തിന് വഴിവെക്കണമെന്നും ശ്രീമതി പറഞ്ഞു.
സിനിമാ മേഖലയിലെ സംഘടനയായ അമ്മ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ മറുപടി പറയണം. അമ്മയില്‍ പെണ്‍ മക്കളില്ല. സ്ത്രീകള്‍ വേണ്ടെന്നാണ് അവരുടെ നിലപാട്. പ്രാതിനിധ്യം നല്‍കാത്ത അമ്മയെ വലിച്ചെറിയുകയാണ് വേണ്ടത്.കൂടുതല്‍ചൂഷണം നേരിടേണ്ടി വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പൂര്‍ണമായും മൊഴി കൊടുത്തില്ല.ഇത് അത്ഭുതപ്പെടുത്തുന്നതാണ്.മേഖലയില്‍ പുരുഷന്‍മാര്‍ക്ക് ബഹുമാനവും സ്ത്രീകള്‍ അവഗണനയും നേരിടുന്നു. സ്ത്രീകളോടുള്ള അടിമ മനോഭാവം വച്ചുപുലര്‍ത്തുകയാണ്. വിദ്യാസമ്പന്നമായ കേരളത്തില്‍ പോലും സ്ത്രീകള്‍ അസമത്വം നേരിടുകയാണ്.ഇത് വേതനത്തിന്റെ കാര്യത്തില്‍ പോലും ഉണ്ടാവുകയാണ്. സ്ത്രീകള്‍ ഇല്ലാത്ത സിനിമയുണ്ടോ? എന്തിനാണ് ഇവരെ രണ്ടാംകിടക്കാരാക്കുന്നതെന്നും ശ്രീമതി ചോദിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുന്‍പൊക്കെ സിനിമയില്‍ പ്രേംനസീര്‍ കഴിഞ്ഞാല്‍ ഷീലയാണ്. സത്യന്‍ കഴിഞ്ഞാല്‍ ശാരദ. ഇപ്പോള്‍ സിനിമയില്‍ ഒരുനായകനും നായികയുമില്ല. ഉള്ളത് ഒരേഒരു നായകന്‍ മാത്രമാണെന്നും ശ്രീമതി പറഞ്ഞു. ഒരു പരാതിക്കാരി നേരിട്ട് സര്‍ക്കാരിനെ സമീപിച്ചാല്‍ കേസ് എടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. സിനിമാരംഗത്തെ പെണ്‍കുട്ടികള്‍ അവര്‍ അനുഭവിച്ച വേദനകള്‍ രഹസ്യമായി സര്‍ക്കാരിനോട് പറയണമെന്നും പികെ ശ്രീമതി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഗൗരവമായ നടപടി സിനിമ മേഖലയില്‍ കൊണ്ടുവരണം. റിപ്പോര്‍ട്ട് ഒരു ചൂണ്ടുപലകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ