തിരുവനന്തപുരം: ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന വെള്ളനാട് നാരായണന്റെ സ്മരണാര്‍ത്ഥം ആള്‍ ഇന്ത്യാ വീരശൈവ മഹാസഭ ഏര്‍പ്പെടുത്തിയ നാലാമത് സാഹിത്യ പുരസ്‌കാരത്തിന് സലിന്‍ മാങ്കുഴി അര്‍ഹനായി. തിരുവിതാംകൂര്‍ ചരിത്രത്തെ ആസ്പദമാക്കി എഴുതിയ എതിര്‍വാ എന്ന നോവലിന്റെ രചനയ്ക്കാണ് പുരസ്‌കാരം.
ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറാണ് സലിന്‍ മാങ്കുഴി. സെപ്റ്റംബര്‍ ഒന്നിന് വെള്ളനാട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് വീരശൈവ മഹാസഭ സെക്രട്ടറി ജി. അനില്‍കുമാര്‍ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ