കാറിന്റെ എഞ്ചിന് അടിയിൽ പ്രത്യേക അറ; 104 ​ഗ്രാം എംഡിഎംഎ കടത്താൻ ശ്രമം; സ്കൂൾ മാനേജർ അടക്കം പിടിയിൽ

ബം​ഗലൂരുവിൽ നിന്നാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നത്
mdma arrest
അറസ്റ്റിലായ ഷാനിദ്, ദാവൂദ് ഷമീൽടിവി ദൃശ്യം
Published on
Updated on

മലപ്പുറം: കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 104 ​ഗ്രാം എംഡിഎംഎ പിടികൂടി. എയ്ഡഡ് എല്‍ പി സ്‌കൂള്‍ മാനേജര്‍ അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. ബം​ഗലൂരുവിൽ നിന്നാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീല്‍ (39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

mdma arrest
രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തി: 9 വർഷത്തിനു ശേഷം പ്രതി പിടിയിൽ

അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ വെച്ച് പൊലീസ് കൈകാണിച്ചെങ്കിലും കാർ നിർത്താതെ പോയി. തുടർന്ന് പൊലീസ് വാഹനം കുറുകെയിട്ടാണ് കാർ നിർത്തിച്ചത്. ബംഗളൂരുവിലും നാട്ടിലും ഇവന്റ് മാനേജ്‌മെന്റ് നടത്തുന്നയാളാണ് ദാവൂദ് ഷമീൽ. അമിതലാഭം ലക്ഷ്യമിട്ടാണ് പ്രതികൾ ലഹരിക്കടത്തിലേക്ക് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com