തിരുവനന്തപുരം: ഇരട്ടപ്പേര് വിളിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ് വയോധികന്‍ മരിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി മോഹനന്‍ നായര്‍ (67), ചെല്ലാംകോട് വേണു മന്ദിരത്തില്‍ വേണു (63) എന്നിവരാണ് അറസ്റ്റിലായത്. മുക്കോല ജങ്ഷനില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൂവത്തൂര്‍ ചുടുകാട്ടിന്‍മുകള്‍ വിഷ്ണുഭവനില്‍ മോഹനന്‍ ആശാരി (62) ആണ് മര്‍ദ്ദനമേറ്റ് തിങ്കളാഴ്ച മരിച്ചത്. ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലുള്ള തര്‍ക്കമാണ് സംഘട്ടനത്തിലെത്തിയത്. ഒന്നാം പ്രതിയായ മോഹനന്‍, മോഹനന്‍ ആചാരിയെ പിടിച്ചുതള്ളി.
വെയിറ്റിങ് ഷെഡ്ഡിന്റെ സൈഡില്‍ തലയിടിച്ചു വീണ അബോധാവസ്ഥയില്‍ മൂന്ന് മണിക്കൂറോളം മഴ നനഞ്ഞു കിടന്നു. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ ഭാര്യയും മകനുമാണ് മോഹനന്‍ ആചാരിയെ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ