കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിടണമെന്ന് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. റിപ്പോര്‍ട്ട് പുറത്തു വന്നത് സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമാണെന്നും റിപ്പോര്‍ട്ടിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പായ്ചിറ നവാസാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലൈംഗിക കുറ്റകൃത്യങ്ങളാണ് പുറത്തുവിടാത്ത റിപ്പോര്‍ട്ടിലുള്ളത്. ഇതു പൊതുസമൂഹത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ സെന്‍സര്‍ ചെയ്യാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. പൂര്‍ണ റിപ്പോര്‍ട്ടിലുള്ള ലൈംഗിക പീഡന വിഷയങ്ങളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ