vinod murder case
കൊല്ലപ്പെട്ട വിനോദ് ടിവി ദൃശ്യം

നെടുമങ്ങാട് വിനോദ് വധം: ഒന്നാം പ്രതിക്ക് വധശിക്ഷ

കേസിലെ മറ്റു രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു
Published on

തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂര്‍ സ്വദേശി ഉണ്ണി എന്ന കാട്ടുണ്ണിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ മറ്റു രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം ആറം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഹൃത്തിന് കൂട്ടിരിക്കാന്‍ പോയ വിനോദിനെ മദ്യലഹരിയിലായിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു.

vinod murder case
താന്‍ ചെന്നൈയില്‍ അല്ല, സഹോദരി വിളിച്ചിട്ടില്ല; വെളിപ്പെടുത്തി തസ്മിത്തിന്റെ സഹോദരന്‍; 13കാരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

ചോരയൊലിപ്പിച്ചു വന്ന പ്രതികളോട് എന്തു പറ്റിയെന്ന് ചോദിച്ചതിനാണ് വിനോദിനെ കത്തിയെടുത്ത് കുത്തിയത്. വിനോദിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും കുത്തേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com