വയനാടിനെ സഹായിക്കാൻ സാന്റിയാ​ഗോ മാർട്ടിനും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി

കഴിഞ്ഞ ദിവസമുണ്ടായ ഒരനുഭവം ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്നു എന്ന മുഖവുരയോടെയാണ് വെളിപ്പെടുത്തൽ
WAYANAD
വയനാട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർഎഎഫ്പി
Published on
Updated on

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടലിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്ക് സഹായവുമായി അന്യസംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാ​ഗോ മാർട്ടിനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് സഹായമായി നൽകിയത്. മുഖ്യമന്ത്രി തന്നെയാണ് ഈ വിവരം അറിയിച്ചത്.

WAYANAD
കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരി തമിഴ്‌നാട്ടില്‍?; ട്രെയിനില്‍ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു, പൊലീസ് സംഘം കന്യാകുമാരിയിലേക്ക്

കഴിഞ്ഞ ദിവസമുണ്ടായ ഒരനുഭവം ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്നു എന്ന മുഖവുരയോടെയാണ് വെളിപ്പെടുത്തൽ നടത്തിയത്. തമിഴ്നാട്ടിലെ റോട്ടറി ക്ലബ്ബ് ഭാരവാഹികളിൽ ചിലർ ഓഫിസിൽ എത്തിയിരുന്നു. ഒരു കോടി രൂപയുടെ ചെക്ക് അവർ കൈമാറി. പിന്നീട് പരിശോധിച്ചപ്പോൾ ഫ്യൂച്ചർ ​ഗെയ്മിങ് എന്നാണ് ചെക്കിൽ കണ്ടത്. സാന്റിയാ​ഗോ മാർട്ടിന്റെ അടത്ത ബന്ധുക്കളാണ് ചെക്ക് നൽകിയത് എന്നാണ് അതോടെ മനനസിലാക്കാനായത്. ആരുടേതെന്ന് വ്യക്തമാക്കാതെവരുന്ന ഇത്തരം സംഭാവനകളും കൂട്ടത്തിലുണ്ടെന്ന് മാത്രം പറയട്ടെ.- മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെക്ക് സ്വീകരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ. റോട്ടറി ക്ലബ്ബിന്റെ ആളുകളാണ് വന്നത്. അവർ പോയല്ലോ. ചെക്ക് നമ്മുടെ കയ്യിൽ അല്ലേ. പിന്നെ നോക്കുമ്പോഴാണല്ലോ കാര്യങ്ങൾ കണ്ടത്. - ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com