പി ആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപ; പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

2024ലെ പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
P R sreejesh
പി ആര്‍ ശ്രീജേഷ്ഫയല്‍
Published on
Updated on

തിരുവനന്തപുരം: 2024ലെ പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ശ്രീജേഷിന് പാരിതോഷികമായി രണ്ടു കോടി രൂപ നല്‍കാനാണ് തീരുമാനിച്ചത്. പാരിസ് ഒളിംപിക്‌സോടെ രാജ്യാന്തര ഹോക്കിയില്‍ നിന്ന് ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യയ്ക്ക് വെങ്കലം നേടി കൊടുത്ത ബ്രിട്ടനെതിരായ മത്സരമായിരുന്നു ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യന്‍ സീനിയര്‍ ഹോക്കി ടീമില്‍ അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചിരുന്നു. മാത്രമല്ല, ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായും നിയമിച്ചു. പാരിസ് ഒളിംപിക്‌സിനു പിന്നാലെ കേരളത്തില്‍ തിരിച്ചെത്തിയ ശ്രീജേഷിന് അധികൃതരും ആരാധകരും ചേര്‍ന്ന് വമ്പിച്ച സ്വീകരണമാണ് നല്‍കിയത്.

P R sreejesh
ഭരണതലപ്പത്ത് പുതുചരിത്രം, ഭര്‍ത്താവ് വിരമിക്കുന്ന ഒഴിവില്‍ ഭാര്യ ചീഫ് സെക്രട്ടറി; ശാരദാ മുരളീധരന്റെ നിയമനത്തിന് മന്ത്രിസഭ അനുമതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com