രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തി: 9 വർഷത്തിനു ശേഷം പ്രതി പിടിയിൽ

അസീം ഓടിച്ച കാറിടിച്ച് ഒരു ബൈക്ക് യാത്രികനും ഓട്ടോറിക്ഷ യാത്രക്കാരിയും മരിക്കുകയായിരുന്നു
accident arrest
അസീം
Published on
Updated on

തിരുവനന്തപുരം: അമിത വേ​ഗത്തിലെത്തിയ കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 9 വർഷത്തിനു ശേഷം പ്രതി അറസ്റ്റിൽ. വർക്കല വെട്ടൂർ റാത്തിക്കൽ തൈത്തോട്ടം വീട്ടിൽ അസീമാണ് (45) അറസ്റ്റിലായത്. അസീം ഓടിച്ച കാറിടിച്ച് ഒരു ബൈക്ക് യാത്രികനും ഓട്ടോറിക്ഷ യാത്രക്കാരിയും മരിക്കുകയായിരുന്നു.

accident arrest
കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരി തമിഴ്‌നാട്ടില്‍?; ട്രെയിനില്‍ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു, പൊലീസ് സംഘം കന്യാകുമാരിയിലേക്ക്

2015 ജനുവരി 12ന് ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. അസീം ഓടിച്ചിരുന്ന കാറ് ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് നാട്ടിലെത്തുകയും പാരിപ്പള്ളിക്ക് സമീപം താമസിച്ചുവരികയുമായിരുന്നു. ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എസ് സജിത്ത്, എഎസ്ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, സിപിഒ നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com