തിരുവനന്തപുരം: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. എഐസി 657 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുള്ളത്. പൈലറ്റിനാണ് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. പൈലറ്റ് തന്നെയാണ് എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചത്. ബോംബ് ഭീഷണിയെ തുടർന്ന് എമർജൻസി ലാാൻഡിങ്ങിന് നിർദേശം നൽകി. അൽപ്പസമയത്തിനകം വിമാനം ലാൻഡ് ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ