തൃശൂര്‍: കഴക്കൂട്ടത്തുനിന്നും കാണാതായ പതിമൂന്നുകാരിക്കായുള്ള തിരച്ചിലില്‍ തമിഴ്നാട്ടില്‍ നിന്ന് കാണാതായ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്ന് കാണാതായ പതിനാലുകാരി പെണ്‍കുട്ടിയെയാണ് പരിശോധനക്കിടെ തൂശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടേകാലോടെയാണ് ട്രെയിനില്‍നിന്ന് കൂട്ടിയെ കണ്ടെത്തിയത്.
സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ടാറ്റാനഗര്‍ എക്സ്പ്രസിലെ ടോയ്ലറ്റില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഈ കുട്ടി തിരുപ്പൂരില്‍നിന്ന് കാണാതായ കുട്ടിയാണെന്ന് മനസിലായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നീട് കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ ഇന്നലെ രാവിലെ തൃശൂരിലെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഇവര്‍ക്കൊപ്പം പറഞ്ഞയച്ചു.
കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരിയെ വിശാഖപട്ടണത്തു നിന്നുമാണ് കണ്ടെത്തിയത്. 37 മണിക്കൂര്‍ നേരത്ത തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ വിശാഖപട്ടണത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടി ഇപ്പോള്‍ ആര്‍പിഎഫിന്റെ സംരക്ഷണയിലാണുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ