പാലക്കാട്: പാലക്കാട് ലക്കിടിയില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കാറും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. കടമ്പഴിപ്പുറം കുണ്ടുവമ്പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസന്‍ ആണ് മരിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒറ്റപ്പാലം ഭാഗത്തു നിന്നും പത്തടിപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലേക്ക് തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ശിവദാസന്‍ മരിച്ചു.
ഒപ്പമുണ്ടായിരുന്ന ജിഷ്ണു എന്ന യുവാവിന് ഗുരുതരമായ പരിക്കേറ്റു. ജിഷ്ണുവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ശിവദാസന്‍ വെല്‍ഡിങ് ജോലിക്കാരനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ