തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായ 13 വയസ്സുള്ള അസം ബാലികയെ ട്രെയിനില്‍ കണ്ടെത്തുമ്പോള്‍ കുട്ടിക്കൊപ്പം ഒരു സംഘം ഉണ്ടായിരുന്നതായി മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍. കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത അറിഞ്ഞ് ട്രെയിനില്‍ തിരച്ചില്‍ നടത്തിയ മലയാളികളോട് തങ്ങളുടെ കുട്ടിയെന്നായിരുന്നു സംഘത്തിന്റെ അവകാശവാദം.
താംബാരത്തുനിന്നും ബംഗാളിലേക്ക് പോകുന്ന ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് ഒരു കൂട്ടം പുരുഷന്മാര്‍ക്കൊപ്പമാണ് കുട്ടി ഉണ്ടായിരുന്നത്. മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പിന്മാറുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുട്ടിയെ കേരളത്തിലേക്ക് എത്തിക്കാനായി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ വനിത പൊലീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. കുട്ടിയെ വിമാനാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കാനാണ് പൊലീസ് നീക്കം.
ട്രെയിനിന്റെ ബെര്‍ത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു പെണ്‍കുട്ടി. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാല്‍ കണ്ടെത്തുമ്പോള്‍ ക്ഷീണിതയായിരുന്നു. ഇന്നലെ ട്രെയിനില്‍ കയറിയത് മുതല്‍ വെള്ളം മാത്രമാണ് കുടിച്ചത്. അമ്പത് രൂപയും ഒരു ചെറിയ ബാഗില്‍ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ