തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് പിന്നില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം പൂവച്ചലില്‍ ഇന്ത്യന്‍ ബാങ്കിന് സമീപം വെള്ളിയാഴ്ച വൈകീട്ട് 3.30- ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാര്‍ ഓട്ടോയ്ക്ക് പിന്നിലിടിക്കുകയായിരുന്നു. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി റഫീഖ് (49) ആണ് മരിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ഓട്ടോയിലുണ്ടായിരുന്ന റഫീക്ക് തെറിച്ച് മതിലിൽ ഇടിച്ചു നിലത്തേക്ക് വീഴുയും ചെയ്തു. തലയ്ക്ക് ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കിയ കാറിനകത്ത് നിന്നും മദ്യ കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ