കൊച്ചി: 'പ്രഥമ റോബോട്ടിക്സ് അന്താരാഷ്ട്ര റൗണ്ട് ടേബിളിന്' ഇന്ന് കൊച്ചിയില്‍ തുടക്കമാകും. റോബോട്ടിക്‌സ് മേഖലയില്‍ കേരളത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ പദ്ധതിയിട്ടാണ് സമ്മേളനം. ബോള്‍ഗാട്ടി ലുലു ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ 10.30ന് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്‌സ് റൗണ്ട് ടേബിളില്‍ 200 സ്റ്റാര്‍ട്ടപ്പുകളും 400 പ്രതിനിധികളും പങ്കെടുക്കും. റോബോട്ടിക്‌സ് രംഗത്തെ വിദഗ്ധര്‍ സംസാരിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അര്‍മാഡ എഐ വൈസ് പ്രസിഡന്റ് പ്രാഗ് മിശ്ര, ഇന്‍ഡസ്ട്രിയല്‍ എഐ അക്‌സഞ്ചര്‍ എംഡി ഡെറിക് ജോസ്, അന്‍വി സ്പേസ് സഹസ്ഥാപകന്‍ എസ് വിവേക് ബൊല്ലം, സ്റ്റാര്‍ട്ടപ് മെന്റര്‍ റോബിന്‍ ടോമി എന്നിവരാണ് പ്രഭാഷകര്‍. ജെന്‍ റോബോട്ടിക്‌സ് സഹസ്ഥാപകന്‍ എന്‍ പി നിഖില്‍, അസിമോവ് റോബോട്ടിക്‌സ് സിഇഒ ടി ജയകൃഷ്ണന്‍, ഗ്രിഡ്ബോട്ട് ടെക്‌നോളജീസ് സിടിഒ പുള്‍കിത് ഗൗര്‍, ഐറോവ് സഹസ്ഥാപകന്‍ ജോണ്‍സ് ടി മത്തായി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. നൂതന റോബോട്ടിക്‌സ് കണ്ടുപിടിത്തങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും. രാവിലെ 9.30ന് പ്രദര്‍ശനം തുടങ്ങും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ