തൃശൂര്‍: ഒമ്പതാണ്ടിന്റെ പ്രണയത്തിനൊടുവില്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌റ്റെല്ലയും സജിത്തും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി.
പാലക്കാട് സ്വദേശി സ്റ്റെല്ലയ്ക്ക് മലപ്പുറം സ്വദേശി സജിത്ത് താലി ചാര്‍ത്തിയപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം ചരിത്രമായി. കഴിഞ്ഞദിവസമാണ് ട്രാന്‍സ്‌ജെന്‍ഡറായ സ്റ്റെല്ലയും സജിത്തും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വച്ച് വിവാഹിതരായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഗുരുവായൂരില്‍ വച്ചായിരിക്കുമെന്ന് നേരത്തേ വിചാരിച്ചിരുന്നു. അതിനു സാധിച്ചതില്‍ സന്തോഷമുണ്ട്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. പാലക്കാട് വച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. തുടര്‍ന്ന് ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് കല്യാണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ